മെല്‍ബണ്‍: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് മെല്‍ബണിലെ മലയാളി സമൂഹം. ക്ലൈയ്ഡ് നോര്‍ത്ത് ഹാളില്‍ മെല്‍ബണിലെ മലയാളി സമൂഹവും വിവിധ സംഘടനകളും പൗരാവലിയും ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിനും ലോക മലയാളി സമൂഹത്തിനും തീരാനഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്നും ഗാന്ധിജിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയെന്നും അനുശോചനയോഗത്തില്‍ ഓ.ഐ.സി.സി ഓഷ്യാന കണ്‍വീനര്‍ ജോസ് എം ജോര്‍ജ് പറഞ്ഞു.ജാതിമത വര്‍ണ വിവേചനങ്ങള്‍ക്ക് അപ്പുറത്തു മനുഷ്യനെ മനുഷ്യനായി കാണാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും യോഗത്തില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍ പറഞ്ഞു. എല്ലാ കാലത്തും പ്രവാസി മലയാളികളുടെ കാര്യത്തിലും ഉമ്മന്‍ ചാണ്ടി ചെലുത്തിയ ശ്രദ്ധയും കരുതലും വളരെ വലുതായിരുന്നു. നാട്ടിലുണ്ടായ ധാരാളം അനുഭവങ്ങള്‍ നമുക്ക് പാഠമാകണമെന്ന് തമ്പി ചെമ്മനം (MAV മുന്‍ പ്രസിഡന്റ് ) അഭിപ്രായപ്പെട്ടു.
പുതുപ്പള്ളി മണ്ഡല നിവാസിയും ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധവുമുള്ള തോമസ് വാതപ്പള്ളി തനിക്കുണ്ടായ നല്ല അനുഭവങ്ങള്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി എന്നും സാധാരണക്കാരന്റെ കൂടെയായിരുന്നുവെന്നും മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ തോമസ് വാതപ്പള്ളി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാജാതി ആളുകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സജി മുണ്ടയ്ക്കന്‍ അഭിപ്രായപ്പെട്ടു. യാതൊരു പി.ആര്‍ വര്‍കുമില്ലാതെ ആയിരങ്ങള്‍ പാതയോരങ്ങള്‍ കയ്യടക്കിയെങ്കില്‍അത് ജനകീയതയുടെ മാത്രമാണ് എന്ന് കേസ്സി മലയാളി പ്രസിഡന്റ് ഗിരീഷ് മാധവന്‍ പറഞ്ഞു. എല്ലാ രാഷ്ടീയക്കാരും ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കണമെന്ന് നാവോദയയ്ക്ക് വേണ്ടി സംസാരിച്ച നിബാഷ് ശ്രീധരന്‍പറഞ്ഞു. അനുശോചന ഗോഗത്തില്‍ ഷാജി പുല്ലന്‍, ടോം ജേക്കബ്ബ്, ബെന്നി കൊച്ചുമുട്ടം (CMC), ഡോ. ഷാജു കുത്തനാവള്ളി, ജോജി ലൂക്കോസ്, ബോബിഷ് ജോസ്, എന്നിവര്‍സംസാരിച്ചു. അജില്‍ ജെ. ഓലിക്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫെനിന്‍ സ്രാമ്പിക്കന്‍ നന്ദിയും പറഞ്ഞു.