വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടതുപക്ഷ ഭരണത്തില്‍ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പട്ടതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അടൂര്‍ യുഐടിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അക്കാദമിക് നിലവാരത്തിനൊപ്പം ഭൗതിക സാഹചര്യങ്ങളും മികച്ചതാക്കിയാല്‍ നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ അങ്കണവാടികള്‍ മുതല്‍ കലാലയങ്ങള്‍ വരെ മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമം നടത്തുകയാണ്. എത്രയും വേഗം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കെട്ടിടം ഇല്ലാതിരുന്ന അടൂര്‍ യുഐറ്റിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നഗരസഭ കൗണ്‍സിലര്‍ കൂടിയായ അലാവുദീന്‍ ഭൂമി നല്‍കുകയായിരുന്നു. 2021-22 വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ ഉപയോഗിച്ച് ആണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതോടൊപ്പം റോഡ് നിര്‍മിക്കുന്നതിനായി 21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതി നിര്‍വഹണ ചുമതല.

നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദ്ദീന്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, എസ്. ബിനു, സജു മിഖായേല്‍, വി.പി. ജോര്‍ജ് കുട്ടി, രാജന്‍ സുലൈമാന്‍, ലിജോ മണക്കാല, സാംസണ്‍ ഡാനിയല്‍, അനില്‍ നെടുംമ്പള്ളില്‍, അടൂര്‍ ജയന്‍, അടൂര്‍ നൗഷാദ്, പ്രൊഫ. വര്‍ഗീസ് പേരയില്‍, വത്സല പ്രസന്നന്‍, സി. ജയചന്ദ്രന്‍, എസ്. സനല്‍, യുഐടി പ്രിന്‍സിപ്പല്‍ ഡോ. ഡി. ലതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

24 മണിക്കൂറിൽ 64.5 mm മുതൽ 115mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

0
ആലപ്പുഴ : അമ്പലപ്പുഴയിൽ സിപിഎമ്മും ജി സുധാകരൻ എംഎൽഎയും തമ്മിൽ തർക്കം...

ജമ്മുകശ്മീരിൽ കനത്ത മഴ ; ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം

0
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം....

മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ...

പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല ; ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത് : ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ...