ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി : അഡ്വ.സി വി ശാന്തകുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

അടൂർ : ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാലാതിവർത്തിയായി നിലനിൽക്കുമെന്നും അഡ്വ.സി വി ശാന്തകുമാർ എം.എൽ.എ പറഞ്ഞു. കേരളാ റിട്ടയേഡ് ടീച്ചേഴ്‌സ് കോൺഗ്രസ് (കെ.ആർ.ടി.സി) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും കെ.ആർ.ടി.സി 25ആം സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു എം.എല്‍.എ. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.

ജനസേവകർക്ക് എന്നും ഒരു പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംങ് പ്രസിഡന്റ് കെ.സുധാകരൻ സ്ഥാപകദിന സന്ദേശം നൽകി. ഡി.സി.സി സെക്രട്ടറി ബിനു ചക്കാലയിൽ, വൈസ് പ്രസിഡന്റ്മാരായ സജി ജോൺ, ലീലാമ്മ ഐസക്ക്, ജില്ലാ പ്രസിഡന്റ് അനിൽ സി.ഉഷസ്, ജനറൽ സെക്രട്ടറി ജോൺ സാമുവേൽ, സംസ്ഥാന സെക്രട്ടറിമാരായ കെ.ജി തോമസ്, കെ.എൻ അജിത് കുമാർ, പി.ജെ.ഗീവർഗീസ്, എൻ.ശ്രീകുമാർ, കെ.ജി.റെജി, കർമ്മല കുസുമം, വത്സമ്മ ജോൺ, പ്രീത ബി.നായർ എന്നിവർ പ്രസംഗിച്ചു. സംഘടനയിലെ അംഗങ്ങളായ ജനപ്രതിനിധികൾ, ഏറ്റവും മുതിർന്ന അംഗങ്ങൾ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...