Wednesday, June 26, 2024 9:00 am

ചൊ​വ്വാ​ഴ്ച പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: നേ​മം അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​തോ​ടെ പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. ചൊ​വ്വാ​ഴ്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഒ​പ്പം രാ​വി​ലെ 11ന് ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​സി​സ്റ്റ​ന്റ്  റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ പാ​മ്പാ​ടി ബി​ഡി​ഒ​യ്ക്ക് മു​മ്പാ​കെ​യാ​കും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക.

അ​തേ​സ​മ​യം ഉ​മ്മ​ന്‍ ചാ​ണ്ടി ത​ല​സ്ഥാ​ന​ത്താ​ണെ​ങ്കി​ലും പു​തു​പ്പ​ള്ളി​യി​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ച​ര​ണം തു​ട​ങ്ങി. ഇ​ന്ന് മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ന്റെ  വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ഉ​ള്‍​പ്പ​ടെ തു​ട​ങ്ങി​യാ​ണ് പ്ര​ച​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​മ്പാ​ടി​യി​ല്‍ വെച്ച്‌ മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​നും ന​ട​ക്കും. പാ​മ്പാ​ടി സെ​ന്റ്  ജോ​ണ്‍​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് യോ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക​ത്താ​നം, പാ​മ്പാടി, മീ​ന​ടം, അ​യ​ര്‍​ക്കു​ന്നം എ​ന്നി​വ​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ള്‍ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​റ്റ് ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ചൊ​ല്ലി പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ന്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി ത​ല​സ്ഥാ​ന​ത്ത് തു​ട​രും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഉ​മ്മ​ന്‍ ചാ​ണ്ടി​യും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക​ളോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ തീ​രു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്റെ  പ്ര​തീ​ക്ഷ. ഈ ​ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം അ​ദ്ദേ​ഹം പു​തു​പ്പ​ള്ളി​യി​ലെ പ്ര​ച​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമീബിക് മസ്തിഷ്‌ക ജ്വരം : കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

0
കോഴിക്കോട്: പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനില്‍ക്കുന്ന...

വീണ്ടും കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണവുമായി ഉത്തരകൊറിയ

0
സോൾ: ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണ...

കനത്ത മഴയും മണ്ണിടിച്ചിലും ; മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
ഇടുക്കി: കനത്ത മഴയിൽ മരണവും നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തിൽ ഇടുക്കി...

പെരിയാറിലേക്ക് അർധരാത്രി മാലിന്യം ഒഴുക്കിവിട്ട് വ്യവസായശാലകൾ ; പൊറുതിമുട്ടി നാട്ടുകാർ

0
കൊച്ചി: പെരിയാറിൽ നിയമലംഘനം തുടർന്ന് വ്യവസായ ശാലകൾ. ബുധനാഴ്ച പുലർച്ചെ രണ്ട്...