അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി. കെ. പി അനില്‍ കുമാറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനിച്ചത്.

ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി നിലപാടെടുത്തിരിക്കുന്നത്. വട്ടിയൂര്‍കാവിലെ എന്‍.എസ്.എസ് കരയോഗത്തിലാണ് വിമതര്‍ യോഗം ചേരുന്നത്. മണ്ഡലത്തെ വഴിയമ്പലമാക്കി മാറ്റിയെന്നും പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെയ്ക്കുന്നുവെന്നും നേതാക്കള്‍ പറയുന്നു. കെ പി അനില്‍ കുമാറിനെ അംഗീകരിക്കില്ലെന്നും സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നിന്നാകണമെന്ന് ആവശ്യപ്പെട്ടും മണ്ഡലം നേതാക്കള്‍ ഒപ്പിട്ട പ്രമേയം പാസാക്കി.

സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നുവെന്ന കത്ത് കെ.പി.സി. സി പ്രസിഡന്റിന് കൈമാറും. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന സുദര്‍ശനെയായിരുന്നു മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ വെട്ടി കെ.പി. അനില്‍കുമാറിനെ കൊണ്ടുവന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയില്‍ നേതൃത്വം പുനഃപരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പൂര്‍ണമായും മാറിനില്‍ക്കുമെന്നാണ് സുദര്‍ശന്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...