വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന ; നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളേജിലെ ഡയറക്ടര്‍ ബബ്ലു എന്ന പര്‍വേസ് ആലത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പോലീസിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഖുന്ദി എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.

കോളേജിന്റെ ഡയറക്ടറായ പര്‍വേസ് ആലം ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. സഹനശക്തി പരിശോധിക്കാനെന്ന പേരില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധിക്കുന്നതും പതിവായിരുന്നു. നിരവധി നഴ്‌സിങ് വിദ്യാര്‍ഥിനികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു.

ഉപദ്രവം തുടര്‍ന്നതോടെ ചില വിദ്യാര്‍ഥികള്‍ പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകയോടാണ് ആദ്യം പരാതി പറഞ്ഞത്. ഇവര്‍ വിദ്യാര്‍ഥിനികളുടെ പരാതി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ സംഘം അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് കൈമാറിയതോടെയാണ് കോളേജ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...