കെ.സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും ; ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 115 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും.

രാഷ്ട്രീയത്തിലേക്കിറങ്ങിയ മെട്രോ മാന്‍ ഇ.ശ്രീധരന്‍ പാലക്കാട്ടും ജനവിധി തേടും. തൃശൂരില്‍ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ്(കോഴിക്കോട് നോര്‍ത്ത്), സി.കെ പദ്മനാഭന്‍(ധര്‍മ്മടം), പി.കെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ അബ്ദുള്‍ സലാം തിരൂരിലും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇക്കുറി കേരള നിയമസഭയില്‍ ഉണ്ടാകും എന്നുറപ്പിച്ചാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. കോന്നി മണ്ഡലത്തിലെ സ്വീകരണ പരിപാടികള്‍ നാളെ കുമ്പഴ കളീക്കല്‍പടിയില്‍ നിന്നും ആരംഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...