പത്തനംതിട്ട : ജനങ്ങളുടെ വേദനയും കഷ്ടപ്പാടും തന്‍റേതായി ഏറ്റെടുത്ത് തന്മയീഭവിപ്പിച്ച നേതാവും മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവശത അനുഭവിക്കുന്നവരോടുള്ള കാരുണ്യവും, കനിവും സ്വയം ആവാഹിച്ച് പ്രവര്‍ത്തിച്ച മനുഷ്യമുഖമുള്ള ഇന്‍ഡ്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ജനനേതാക്കള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉമ്മന്‍ ചാണ്ടി എന്നും പഠിക്കേണ്ട പാഠപുസ്തകവും അനുകരണീയ മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മാലേത്ത് സരളാദേവി, മാത്യു കുളത്തിങ്കല്‍, കെ. ജയവര്‍മ്മ, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, റെജി തോമസ്, ജി. രഘുനാഥ്, സജി കൊട്ടയ്ക്കാട്, സുനില്‍ എസ്. ലാല്‍, എസ്.വി. പ്രസന്നകുമാര്‍, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, ബി. നരേന്ദ്രനാഥ്, ഡി.എന്‍. തൃദീപ്, കെ.വി. സുരേഷ് കുമാര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ശ്യാംകുരുവിള, എലിസബത്ത് അബു, സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു.