തിരുവനന്തപുരം : ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം. ഉമ്മന്‍ ചാണ്ടിയെ ബാംഗ്ലൂരിലേക്ക് മാറ്റാമെന്ന് നിംസ് മെഡിക്കല്‍ ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ബോര്‍ഡും നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിലേക്ക് പോകുന്നതില്‍ ഉമ്മന്‍ ചാണ്ടി ഡോക്ടര്‍മാരോട് സമ്മതമറിയിച്ചെന്നാണ് വിവരം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ കൃത്രിമമായി ഓക്‌സിജന്‍ നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഓക്‌സിജന്‍ നില മെച്ചപ്പെട്ടു. ശക്തമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഉമ്മന്‍ ചാണ്ടി മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. പനിയും ശ്വാസതടസവും പൂര്‍ണമായും ഭേദമായി.
വിഎം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. പനി ഉള്‍പ്പെടെ മറ്റ് ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇപ്പോള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരോടും ബന്ധുക്കളോടും അദ്ദേഹം ഇപ്പോള്‍ സാധാരണ നിലയില്‍ സംസാരിക്കുന്നുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.