വാഹനം വാടകയ്‌ക്കെടുത്ത് മുങ്ങിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇരാറ്റുപേട്ട: വാഹനം വാടകയ്‌ക്കെടുത്ത് മുങ്ങിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കായംകുളം ദേവികുളങ്ങര പുന്നൂര്‍ പിഗ്‌സ വീട്ടില്‍ ഡാനിയല്‍ ഫിലിപ്പിന്റെ മകന്‍ ജിനു ജോണ്‍ ഡാനിയല്‍(38) ആണ് ഇരാറ്റുപേട്ട പോലീസ് പിടികൂടിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് തലപ്പലം നാരിയങ്ങനം സ്വദേശിയില്‍ നിന്ന് ബൊലേറോ മാസവാടകയ്‌ക്കെടുത്ത് തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. ആര്‍.സി ഓണറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജിനുവിന്റെ സുഹൃത്തുക്കളില്‍ ഒരാളായ ശിവശങ്കരപിള്ളയെ പിടികൂടുകയും ജിനുജോണിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിനുവിനെ കായംകുളത്ത് നിന്നും പിടികൂടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റു പേട്ട സ്റ്റേഷന്‍ എസ് എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വര്‍ഗീസ് കുരുവിള സി.പി.ഒ ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...