ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 18 ന് പത്തനംതിട്ട രാജീവ് ഭവനില്‍ നടക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടക്കും. രാവിലെ 10 മണിക്ക് ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചക്ക് 2.30 ന് രാജീവ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എല്‍.എ മാര്‍, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടാന നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. ഉമ്മന്‍ചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, സര്‍വ്വമത പ്രാര്‍ത്ഥന, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...