പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21) അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരിമല താന്നിക്കൽ വീട്ടില്‍ അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്.  പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ 2025 മെയ് മാസം മുതൽ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയക്കുകയും പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു. പലതവണ ഇയാൾ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവ്വം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക അതിക്രമങ്ങൾ നടത്തുകയും ചെയ്തു.

പെൺകുട്ടി സ്വർണ്ണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത് അനുസരിച്ച് പെരുനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പെരുനാട് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആര്‍.റോയിയുടെ നേതൃത്വത്തിൽ എസ്.ഐ അച്ചൻകുഞ്ഞ്, എസ്.സി.പി.ഓ ആശ ഗോപാലകൃഷ്ണൻ, സി.പി.ഓ മാരായ അജാസ് മോൻ, വിജേഷ് വി.ഐ., ഗോകുൽ കൃഷ്ണൻ ആര്‍., അരുൺ എ.എസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം റാന്നി പെരുമ്പുഴയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...