ഇറാൻ യുദ്ധം രൂക്ഷമാകുന്നു ; ഇറാനിയൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ: ഇറാനെതിരായ സൈനിക സമ്മർദം അമേരിക്ക കൂടുതൽ ശക്തമാക്കി. ഖാർഗ് ദ്വീപിലേക്ക് ചരക്ക് കയറ്റാനായി നീങ്ങിയിരുന്ന ഇറാനിയൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം നടത്തി. മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ യാത്ര തുടർന്നതോടെയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. സമീപ ദിവസങ്ങളിലുണ്ടായ യുഎസ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. അതേസമയം, ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ തടയുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.

ഇതിനിടെ, വ്യാഴാഴ്ച പുലർച്ചെ ടെഹ്റാനിലെ വിവിധ മേഖലകളിൽ അമേരിക്കൻ ആക്രമണ സാധ്യത കണക്കിലെടുത്ത് ഇറാൻ വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി. യുഎസുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...