എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് നിര്‍ത്തുകയെന്ന് ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമത്ത് മാത്രമല്ല എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് നിര്‍ത്തുകയെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പറഞ്ഞതിനു ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. രമേശ് ചെന്നിത്തലയും മുല്ലപ്പളളിയും താനുമൊക്കെ പ്രതിയായിട്ടുളള കേസുകള്‍ ഇനിയും കിടക്കുകയാണ്. ഇതൊന്നും പിന്‍വലിക്കാന്‍ ഇതുവരെ അവര്‍ക്ക് തോന്നിയില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൊടുന്നനെ ഈ നടപടി ഇടതു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് നേട്ടമുണ്ടാക്കില്ല. ബിജെപിയെ കേരളത്തില്‍ പിടിച്ചു കെട്ടാന്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധമല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി എതിര്‍ക്കും. അതേസമയം ബിജെപിയെ ഏറ്റവും ശക്തരായ എതിരാളികളായി കണ്ടു തന്നെയാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...