കോന്നി : അരുവാപ്പുലം ഊട്ടുപാറയില്‍ നടന്ന ഗുണ്ടാ തേര്‍വാഴ്ചയില്‍ പോലീസ് മൌനം പാലിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി. പ്രതികളെ വ്യക്തമായി അറിയാമെങ്കിലും അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരായ അഭിലാഷ്, സതീഷ്, ആദര്‍ശ്, നിസാം എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് കുടുംബാംഗങ്ങളായ ബിനു, രാജി, രാജിയുടെ മാതാവ് രാജമ്മ എന്നിവരെ വീടുകയറി പട്ടാപ്പകല്‍ ആക്രമിച്ചത്. പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ബിനുവിനെ ആശുപത്രിയില്‍ കയറി ഡോക്ടറുടെ മുമ്പില്‍ വെച്ച് വീണ്ടും മര്‍ദ്ദിച്ച് മൂക്കിന്റെ പാലം തകര്‍ത്തു. നിസാര വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. സംഭവം കണ്ട് തടസം പിടിക്കാന്‍ ചെന്ന മുന്‍ പഞ്ചായത്തംഗം സുമതി രമണനെയും ഇവര്‍ കൈയ്യേുറ്റം ചെയ്യുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. എന്നിട്ടും പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ല .
ഊട്ടുപാറ സ്കൂള്‍ ജംഗഷ്ന്‍ കേന്ദ്രീകരിച്ച് സി.പി.എമ്മുകാര്‍ വ്യാജ വാറ്റും ചാരായക്കച്ചവടവും നടത്തുകയാണ്. സി.പി.എമ്മുകാരായ തങ്ങളെ പോലീസ് ഒരു ചുക്കും ചെയ്യില്ലന്നും അക്രമികള്‍ ആക്രോശിച്ചു. സംഭത്തിന്റെ വീഡിയോ എടുത്തവരേയും സി.പി.എമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നു. അക്രമികളെ അമര്‍ച്ചചെയ്യാന്‍ പോലീസ് നടപടി സ്വികരിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.