വായനയുടെ പുതുവഴി തുറന്ന് എണ്ണൂറാം വയൽ സി. എം. എസ്. എൽപി സ്കൂളിൽ പുസ്തക തുലാസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : വായനയുടെ പുതുവഴി തുറന്ന് എണ്ണൂറാം വയൽ സി. എം. എസ്. എൽപി സ്കൂളിൽ പുസ്തക തുലാസ്. വായന ദിനത്തോട് അനുബന്ധിച്ച് കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുവാനാണ് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി. എം. എസ്. എൽ. പി സ്‌കൂൾ പുസ്തക തുലാസ് ഒരുക്കിയത്. കുട്ടികൾ തങ്ങളുടെ പഴയ നോട്ട് ബുക്കുകളും പുസ്തകങ്ങളും വിദ്യാലയത്തിന് കൈ മാറിയപ്പോൾ സമ്മാനമായി ലഭിച്ചത് കൈ നിറയെ പുതിയ പുസ്തകങ്ങൾ. കുട്ടികൾ കൊണ്ടു വന്ന പഴയ നോട്ട് ബുക്കുകളുടെയും പുസ്തകങ്ങളുടെയും തൂക്കത്തിന് ആനുപാതികമായി ബാലമാസികകളും ബാല സാഹിത്യ കൃതികളും സമ്മാനമായി ലഭിച്ചു. കുട്ടികൾ ആവേശത്തോടെയാണ് പുസ്തക തുലാസിനെ വരവേറ്റത്.

പഴയ നോട്ട്ബുക്കുകളും പുസ്തകങ്ങളും ശേഖരിച്ച് പുതിയ പുസ്തകങ്ങളാക്കുന്ന പരിപാടിയിലൂടെ കുട്ടികളെ വായനയുടെ പുതു ലോകത്തേക്ക് കൈ പിടിച്ചു നടത്തുവാൻ കഴിഞ്ഞതായി വിദ്യാലയാധികൃതർ പറഞ്ഞു. ഒരു വർഷം വായിക്കുന്നതിനു കൈ നിറയെ പുസ്തകങ്ങൾ ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ. കുട്ടികൾക്ക് ലഭിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലൂടെ കൈ മാറി വായിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. 20 കിലോ ഗ്രാം വരെ പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും എത്തിച്ച കുട്ടികളുണ്ട്. 1000 കിലോ ഗ്രാമിൽ അധികം പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും കുട്ടികൾ എത്തിക്കുകയുണ്ടായി. പുസ്തക തുലാസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് നിർവഹിച്ചു. റവ. ബൈജു ഈപ്പൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, ഡോ. മനു വർഗീസ്,പി. ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ജോർജ്, മഞ്ജു രാജ്, മുഹമ്മദ്‌ മുസ്തഫ, ആർസൂ സൂസൻ, എച്ച്. ഗോപിക, ഗൗരി എസ് നായർ, എൽസ അനീഷ് എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...