Thursday, May 8, 2025 6:31 am

ഓപ്പറേഷൻ അനന്തയും വെറുതെയായി ; ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാനുള്ള പദ്ധതികളും പാഴായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയതിന്‍റെ തെളിവാണ് ഇന്നലെയുണ്ടായ ദുരന്തം. തലസ്ഥാനനഗരയിലെ വെള്ളക്കെട്ട പരിഹരിക്കാൻ പ്രഖ്യാപിച്ച ഓപ്പറേഷൻ അനന്തയ്ക്കും ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ ഒക്ടോബറിൽ നഗരം മുങ്ങിയപ്പോൾ പ്രഖ്യാപിച്ച പദ്ധതികളും എവിടെയും എത്തിയില്ല. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്‍റെയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത. തമ്പാനൂർ, ചാല, പഴവങ്ങാടി, മേഖലകളിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന പല കയ്യേറ്റങ്ങളും ഒഴിപ്പിച്ചു.ഓടകൾക്ക് മുകളിലെ കെട്ടിടങ്ങളെല്ലാം ഇടിച്ച് മാറ്റി പഴയ വീതിയിൽ ഒടകൾ പുനർ നിർമ്മിച്ചു. വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും തോടുകളും നവീകരിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്നിവയെല്ലാം ഓപ്പറേഷൻ അനന്തയുടെ ഭാഗമായിരുന്നു. എന്നാല്‍, വൻകിട കയ്യേറ്റങ്ങളിലേക്ക് അനന്ത കടന്നതോടെ ഓപ്പറേഷൻ നിലച്ചു.

തൈക്കാട് നിന്നടക്കം നിർച്ചാലുകൾ കൊണ്ടു വന്ന് ആമയിഴഞ്ചാൻ തോട്ടിൽ ചേർത്ത് നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായി പരിഹരിക്കാവുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ പോലുമായില്ല. തുടങ്ങിവച്ചതെല്ലാം അതോടെ പാഴായി. ആമയിഴഞ്ചാൻ തോടിൽ മാലിന്യവും മണ്ണും ചെളിയും നിറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരം മഴയിൽ മുങ്ങിയതോടെ വീണ്ടും ആമയിഴഞ്ചാൻ തോട് പുനരുജ്ജീവനം ചർച്ചയായി.ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടി രൂപയാണ് അനുവദിച്ചത്.കോടികൾ തോടിലൂടെ ഒഴുകിയിത് അല്ലാതെ ഒന്നും മാറിയില്ല. ഏറ്റവും ഒടുവിൽ വലിയ ദുരന്തമുനമ്പിലേക്ക് നനഗരം എത്തി. ആമയിഴഞ്ചാൻ തോടിൽ ഒളിപ്പിച്ചഒരു മാലിന്യക്കൂമ്പാരത്തിന് മുകളിലാണ് നഗരം കെട്ടിപ്പണിതത് എന്ന് തെളിയിക്കുന്ന ദുരന്തമാണ് ഇന്നലെ ഉണ്ടായത്. വീടുകളിൽ നിന്നുള്ള മാലിന്യം മുതൽ കടകളിൽ നിന്നുള്ള തെർമോക്കോളും കമ്പിയും കക്കൂസ് മാലിന്യവും വരെ തോട്ടില്‍ അടിഞ്ഞു കൂടി. ആമയിഴഞ്ചാൻ തോട് പൂർണമായും വീണ്ടെടുക്കുന്നതിൽ ഇനിയും കാലതാമസമുണ്ടായൽ വലിയ ദുരന്തമാണ് ഇനി കാത്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

0
ഇസ്ലാമാബാദ്: 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ജനതയെ...

ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം

0
ദില്ലി : ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം....

കർണാടകയിലെ ഗ്രാമത്തിൽ ബാർബർഷോപ്പുകളിൽ ദളിതരുടെ മുടിമുറിച്ചുനൽകാതെ വിവേചനം

0
ബെംഗളൂരു: കർണാടകത്തിലെ ഗ്രാമത്തിൽ വീണ്ടും ദളിതരോട് വിവേചനം. ദളിതർ മുടിവെട്ടിക്കാനെത്തിയതോടെ കൊപ്പാളിലെ...

നന്തൻകോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന്

0
തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന് പറയും. തിരുവനന്തപുരം...