രക്ഷാപ്രവർത്തനം രണ്ടാം നാൾ : റോബോട്ട് തുരങ്കത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിവസവും പുരോ​ഗമിക്കുന്നു. നിലവിൽ മൂന്ന് സ്കൂബ ടീം അംഗങ്ങളാണ് മാൻ ഹോളിലേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നത്. റോബോട്ടിന്റെ സഹായവും ഉപയോ​ഗപ്പെടുത്തുന്നുണ്ട്. തുരങ്കത്തിലേക്ക് റോബോട്ടുകളെ ഇറക്കിവിട്ടിട്ടുണ്ട്. സർവൈലൻസ് ക്യാമറകൾ തുരങ്കത്തിലേക്ക് ഇറക്കിവിട്ട് അതിന്റെ ദിശയിൽ അകത്തേക്ക് കടക്കാനുള്ള ശ്രമവും രക്ഷാസംഘം പരീക്ഷിക്കുന്നുണ്ട്. അതിനിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഓക്സിജൻ സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലൻസുകളും സജ്ജമാക്കും. തിരച്ചിൽ നടപടികൾ വിലയിരുത്താനും അടുത്തഘട്ടം രക്ഷാപ്രവർത്തനം സംഘടിപ്പിക്കാനും ഉടൻ അടിയന്തരയോഗം ചേരും. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. യോഗത്തിൽ കോർപ്പറേഷൻ, എൻഡിആർഎഫ്, പൊലീസ്, ജില്ലാ ഭരണകൂടം, അടക്കമുള്ളവരുടെ പ്രതിനിധികൾ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി...

0
ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത്...