മ്യാൻമർ ദുരന്തത്തിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സ നൽകിയത് 800 പേർക്ക്

For full experience, Download our mobile application:
Get it on Google Play

യാങ്കോൺ: മ്യാൻമറിൽ ഇന്ത്യൻ ആർമി ഫീൽഡ് ആശുപത്രിയിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സിച്ചത് 800 പേരെ. ഇന്ത്യൻ സൈന്യത്തിന്റെ എയർ ഫോഴ്സ് സി-17 എയർക്രാഫ്റ്റ് ഇന്ന് ആശുപത്രിയിലേക്കുള്ള അവശ്യ സാധനങ്ങളുമായി മ്യാൻമറിലെത്തി. ഭൂചലന ദുരന്ത ബാധിത പ്രദേശങ്ങളിൽ നടത്തിയ മാനുഷിക പ്രവർത്തനങ്ങളെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ് അഭിനന്ദിച്ചു. മ്യാൻമറിലെ ദുരിത ബാധിതർക്ക് ഭക്ഷണമുൾപ്പെടെയുള്ള അവശ്യ സഹായങ്ങൾ നൽകി ഇന്ത്യൻ ടീം തിരികെ എത്തിയതായും അദ്ദേഹം എക്സിൽ കുറിച്ചു. ശനിയാഴ്ച ധാന്യങ്ങൾ, ബിസ്കറ്റ് തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളുമായി ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് ഗരിയൽ തീലാവാ തുറമുഖത്തെത്തിയിരുന്നു.

ഭൂചലനമുണ്ടായപ്പോൾ മ്യാൻമറിനെ സഹായിക്കാൻ ആദ്യം നടപടിയെടുത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വെ‍ള്ളിയാഴ്ച തായ് ലാൻഡിൽ നടന്ന ബിംസ്റ്റെക് സമ്മിറ്റിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങുമായി കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയ്ക്കിടയിൽ ദുരന്തത്തെ നേരിടാൻ ഒപ്പമുണ്ടാകുമെന്ന് മോദി അറിയിച്ചു. ഒപ്പം എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് ജനാധിപത്യം തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...