‘ഓപ്പറേഷന്‍ കാവല്‍’ ഫലം കണ്ടു ; മൂന്നു ദിവസം കൊണ്ട് അറസ്റ്റിലായത് നൂറ്റിയമ്പതോളം പേർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ”ഓപ്പറേഷന്‍ കാവല്‍” ഫലം കണ്ടു. ഗുണ്ടാ-ലഹരി മരുന്ന് മാഫിയ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ ആരംഭിച്ച ഓപ്പറേഷനില്‍ മൂന്നു ദിവസം കൊണ്ട് അറസ്റ്റിലായത് നൂറ്റിയമ്പതോളം പേര്‍. ക്രിമിനല്‍, ലഹരി മരുന്ന് കേസുകളില്‍ പ്രതികളായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വന്നവരാണ് കരുതല്‍ തടങ്കലിലായത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശാനുസരണം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ നേരിട്ടാണ് ദൗത്യത്തിനിറങ്ങിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി നൂറോളം പേരെയും മറ്റ് ജില്ലകളില്‍ നിന്നായി അമ്പതുപേരെയും അറസ്റ്റ് ചെയ്തു. ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് ഡി.ഐ.ജി. പറഞ്ഞു. പോത്തന്‍കോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ ഓപ്പറേഷന്‍ കാവല്‍ എന്ന പേരില്‍ പ്രത്യേക ദൗത്യം ആരംഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...