ഓപ്പറേഷൻ കാവേരി ; ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്ന് ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയില്‍ എത്തി. 392 പേരുമായി വ്യോമസേനയുടെ സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ആണ് എത്തിയത്. നാല്പതോളം മലയാളികള്‍ ഈ വിമാനത്തില്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. അല്പസമയത്തിനകം ഇവരെ കേരള ഹൗസിലേക്ക് മാറ്റും. സുഡാനില്‍നിന്ന് ഓപറേഷന്‍ കാവേരിയിലൂടെ 1,100 പേരെ രക്ഷപ്പെടുത്തിയെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെവരെ 1,100 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 606 പേര്‍ ഇതിനകം ഇന്ത്യയില്‍ എത്തി. ഇതില്‍ 27 മലയാളികളും ഉള്‍പ്പെടും. ജിദ്ദയില്‍ എത്തിയ ബാക്കിയുള്ളവരെ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് നാട്ടിലെത്തിക്കും. വരും ദിവസങ്ങളില്‍ സുഡാനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാര്‍ കൂടി പോര്‍ട്ട് സുഡാനില്‍നിന്ന് ഓപറേഷന്‍ കാവേരി വഴി ജിദ്ദയിലെത്തും. ജിദ്ദയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആണ് പ്രവര്‍ത്തിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...