തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മിനിമം നിരക്ക് വർധനവ് ആവശ്യപ്പെട്ടു കൊണ്ട് ഓട്ടോ ടാക്സി തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകൾ നിർത്തിയിടുന്ന അവസ്ഥയാണെന്നും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിൻ്റെ ചില പരിഷ്കാരങ്ങളുടെ ഫലമാണിതെന്നും താത്കാലിക അടിസ്ഥാനത്തിലും, കരാർ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരെ പിരിച്ചു വിടുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുന്നറിയിപ്പുമില്ലാതെ തൊഴിലാളികൾ സമരത്തിന് വരാൻ നിർബന്ധിതരായി. ട്രേഡ് യൂണിയനുകൾ ഇല്ലാത്ത കേന്ദ്രങ്ങളിലും പോലും തൊഴിലാളികൾ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെഎസ്ആർടിസി നിലനിൽക്കുന്നതിന് ആവശ്യമായ പണം സംസ്ഥാന സർക്കാർ നൽകാത്ത അവസ്ഥയാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. അത് മൂലം കെഎസ്ആർടിസി തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. സൗജന്യ യാത്ര നൽകുമ്പോൾ കെഎസ്ആർടിസി തകരാതെ നിലനിർത്തേണ്ട ഉത്തരവാദിത്വം ഗവൺമെൻ്റിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...