ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍ സ്ഥിരീകരണം നടത്താതെ വനം വകുപ്പ്. ഇലന്തൂര്‍ മയിലാടുംപാറയ്ക്ക് താഴെ കുളത്തുംമുറി കോട്ടൂര്‍ ഭാഗത്താണ് പുലി ഇറങ്ങിയതായി അഭ്യൂഹം പടരുന്നത്. രാത്രി ഏഴരയ്ക്ക് ശേഷം ഇവിടുത്തെ ഒരു വീടിന്‍റെ ഗേറ്റിന് സമീപത്ത് കൂടി പുലിയെന്ന് സംശയിക്കുന്ന ജീവി നടന്ന് നീങ്ങുന്നതും വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.റ്റി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അധികൃതര്‍ ഇതുവരെയും സ്ഥിരീകരണം നടത്തിയിട്ടില്ല.

എന്നാല്‍ സി.സി.റ്റി.വി ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികളായ ജനങ്ങള്‍. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ കാടുകയറി കിടക്കുന്ന പറമ്പുകള്‍ വെട്ടിത്തെളിക്കുവാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യാറാകാത്തത് കാട്ടുപന്നി ഉള്‍പ്പടെയുള്ള വന്യ ജീവികളുടെ ശല്യത്തിന് കാരണമായി മാറുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രി സമയങ്ങളില്‍ ഇവിടെ വനപാലകര്‍ പെട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...