പഞ്ചായത്ത് പെർമിറ്റ് ഇല്ലാതെ സി എഫ് ആർ ഡി കോളേജ് കെട്ടിടത്തിന്റെ പ്രവർത്തനം വിവാദമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പഞ്ചായത്ത് പെർമിറ്റ് ഇല്ലാതെയുള്ള സി എഫ് ആർ ഡി കോളേജ് ഡോർമെട്രി കെട്ടിടത്തിന്റെ പ്രവർത്തനം വിവാദമാകുന്നു. 2018 ലാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2022 മെയ് 20 ന് മന്ത്രി ജി അനിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഹൗസിംഗ് ബോർഡ് ഫണ്ടിൽ നിന്നും അനുവദിച്ച നാല് കോടി എൺപത് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 2133 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിന് പഞ്ചായത്ത് പെർമിറ്റ് നൽകിയിട്ടുമില്ല. ഇതിനാൽ കെട്ടിടത്തിൽ വൈദ്യുതി കണക്ഷനും ലഭ്യമായിട്ടില്ല.

ഹൗസിങ് ബോർഡ് ആണ് വൈദ്യുതി എടുത്ത് നൽകേണ്ടത്.എന്നാൽ ഇവർ ഇതിന് തയ്യാറായിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു.നിലവിൽ മൈക്രോ ബയോളജി ഡിപ്പാർട്മെന്റിൽ നിന്നും കേബിൾ വലിച്ചാണ് ഈ കെട്ടിടത്തിലേക്ക് വൈദ്യുതി നൽകിയിട്ടുള്ളത്. മാത്രമല്ല കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ പലയിടത്തും വിള്ളൽ വീണിട്ടുമുണ്ട്. സി എഫ് ആർ ഡി കോളേജ് പ്രവത്തനം ലാഭകരം തന്നെ ആണെന്നാണ് കോളേജ് അധികൃതർ പറയുന്നത്.എന്നാൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം ഇനിയും മെച്ചപ്പെടേണ്ടത് ഉണ്ട്. പല കെട്ടിടങ്ങളും പഴകിയതാണ്. ചില കെട്ടിടങ്ങളിൽ നിന്നും കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീഴുവാനും തുടങ്ങിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...