‘ഓപറേഷന്‍ ഓവര്‍ലോഡ് ’; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ‘ഓപറേഷന്‍ ഓവര്‍ലോഡ് ’ എന്ന പേരില്‍ അമിതഭാരം കയറ്റിയ തടി ലോറികളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളി തെളിഞ്ഞു. സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലോറികളില്‍ അനുവദനീയമായതിലും ഇരട്ടിയോളം ഭാരം തടി കയറ്റി പോകുന്നതായും പേരിന് മാത്രം പിഴ അടപ്പിക്കുന്നതായും രഹസ്യവിവരം ലഭിച്ചതി‍െന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞദിവസം രാത്രി 11.30 മുതല്‍ വ്യാഴാഴ്ച രാവിലെ വരെയായിരുന്നു പരിശോധന. 84 ലോറികളില്‍ പെര്‍മിറ്റില്‍ പറഞ്ഞതിനേക്കാള്‍ 23 ടണ്‍ വരെ അധികം തടി കയറ്റിയതായി കണ്ടെത്തി. 10,01,300 രൂപ പിഴ ഈടാക്കി. 38 ലോറികള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിടിയിലായ ലോറികളില്‍ ഒന്നില്‍നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിതഭാരത്തിന് ഫൈന്‍ ഈടാക്കിയില്ല. പകരം തുച്ഛ പെറ്റിക്കേസുകളാണ് എടുത്തതെന്ന് കണ്ടെത്തി.

കോട്ടയം ജില്ലയില്‍ -14, കൊല്ലം -11, ഇടുക്കി -10, എറണാകുളം, കോഴിക്കോട് -8 വീതം, ആലപ്പുഴ, തൃശൂര്‍ -5 വീതം, കണ്ണൂര്‍, കാസര്‍കോട് -7 വീതം, മലപ്പുറം, പത്തനംതിട്ട -മൂന്ന് വീതം, വയനാട് -രണ്ട്, തിരുവന്തപുരം -ഒന്ന് എന്നിങ്ങനെയാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത്ത് കുമാറി‍ന്റെ ഉത്തരവനുസരിച്ച്‌ ഐ.ജി എച്ച്‌.വെങ്കിടേഷി‍െന്റെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം എസ്.പി ഇ.എസ് ബിജുമോന്‍, വിജിലന്‍സ് മേഖല എസ്.പിമാരായ ഹിമേന്ദ്രനാഥ്, വിനോദ് കുമാര്‍, സജീവന്‍ എന്നിവര്‍ മിന്നല്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...