തിരുവല്ല : നിരോധിത പുകയില ഉല്പന്നങ്ങള് കാറിൽ കടത്തുന്നുവെന്ന സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്ക്കിലുണ്ടായിരുന്നതു കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍.
വാഹനം ഓടിച്ചിരുന്ന കുരമ്പാല രാഹുല്‍ നിവാസില്‍ രാഹുലിനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരുവല്ല ബൈപാസിനു സമീപം ഷാഡോ ടീം എസ്.ഐ ആര്.എസ് രഞ്ജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
രാഹുല്‍ കാറില്‍ പുകയില ഉല്പന്നങ്ങള് കടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറിനുള്ളില്‍ കണ്ടെത്തിയ ഹാര്‍ഡ് ഡിസ്ക്കും മൊബൈല്‍ ഫോണും സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണു കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടത്.
വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകളും വിഡീയോകളും രാഹുലിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തിരുവല്ല പോലീസിന് കൈമാറി. എ.എസ്.ഐ വില്സന്, സി.പി.ഒ ശ്രീരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിലുള്ള അശ്ലീല വാട്ട്സ് ആപ്പ് ഗ്രൂപ്പുകളെപ്പറ്റി വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.