ഓ​പ​റേ​ഷ​ൻ സ്പോ​ട്ട് ട്രാ​പ്പ് ; കൈക്കൂലിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ‘ഓ​പ​റേ​ഷ​ൻ സ്പോ​ട്ട് ട്രാ​പ്പി’​ൻറെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ കൈ​ക്കൂ​ലി​ക്കാ​രാ​യ 700 ഓ​ളം സ​ർക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക വി​ജി​ല​ൻസ് ത​യാ​റാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ട്ടി​ക​യി​ലു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന​കം ത​ന്നെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കാ​രാ​യ ചി​ല കേ​ന്ദ്ര സ​ർക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും വി​ജി​ല​ൻസി​ൻറെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ്പോ​ട്ട് ട്രാ​പ്പി​ൻറെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ളി​ലാ​യി അ​ഴി​മ​തി​ക്കാ​രാ​യ 36 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ജി​ല​ൻ​സ് ച​രി​ത്ര​ത്തി​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യ​ധി​കം ട്രാ​പ്​ കേ​സു​ക​ളും അ​റ​സ്റ്റും ന​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. മാ​ർച്ചി​ൽ മാ​ത്രം എ​ട്ട് കേ​സു​ക​ളി​ലാ​യി 14 പേ​രെ​യാ​ണ് വി​ജി​ല​ൻസ് പി​ടി​കൂ​ടി​യ​ത്.

ജ​നു​വ​രി​യി​ൽ എ​ട്ടു കേ​സു​ക​ളി​ലാ​യി ഒ​മ്പ​തു​പേ​രെ​യും ഫെ​ബ്രു​വ​രി​യി​ൽ ഒ​മ്പ​തു കേ​സു​ക​ളി​ലാ​യി 13 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ 14 പേ​ർ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, പൊ​ലീ​സ് വ​കു​പ്പു​ക​ളി​ൽ നി​ന്ന്​ നാ​ല് വീ​തം ഉ​ദ്യോ​ഗ​സ്ഥ​രും വ​നം വ​കു​പ്പി​ൽ നി​ന്ന് ര​ണ്ടു​പേ​രും വാ​ട്ട​ർ അ​തോ​റി​റ്റി, മോ​ട്ടോ​ർ വാ​ഹ​നം, ര​ജി​സ്ട്രേ​ഷ​ൻ, എ​ന്നീ വ​കു​പ്പു​ക​ളി​ൽ നി​ന്ന്​ ഓ​രോ​രു​ത്ത​ർ വീ​ത​വും കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർപ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​രു​മാ​ണ്. ഇ​തു​കൂ​ടാ​തെ, നാ​ല് ഏ​ജ​ൻറു​മാ​രെ​യും സ​ർക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് ന​ൽകാ​നെ​ന്ന വ്യാ​ജേ​ന കൈ​ക്കൂ​ലി വാ​ങ്ങി​യ നാ​ലു​പേ​രെ​യും വി​ജി​ല​ൻസ് അ​റ​സ്റ്റ്ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

0
തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു....

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത...

ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ...

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...