ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെ ഡൽഹിയിലെത്തി പിടികൂടി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പോലീസ് പിടികൂടി. പന്തളത്ത് ദമ്പതിമാരടക്കം അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെയാണ് ഡൽഹിയിൽ എത്തി സാഹസികമായി കേരള പോലീസ് പൊക്കിയത്. നൈജീരിയൻ പൗരൻ സാമുവേൽ ക്ലിഫ്സണെ ഓപ്പറേഷൻ തൂഫാനിലൂടെ കേരള പോലീസ് തൂക്കി. പത്തനംതിട്ട എസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞാഴ്ച 300 ഗ്രാം എംഎഡിഎംഎ പന്തളം പോലീസ് പിടികൂടി. കേസിൽ ദമ്പതികളടക്കം അറസ്റ്റിലായിരുന്നു. അവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിൻറെ മുഖ്യകണ്ണികളെ കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണം ഡൽഹിയിലേക്ക് നീണ്ടു. സാമുവേൽ ക്ലിഫ്സണെ അറസ്റ്റ് ചെയ്തു. അതിസാഹസികമായിരുന്നു ഓപ്പറേഷൻ. സംസ്ഥാന പോലീസ് മേദാവി പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നൽകി. പ്രതിയെ വിമാനത്തിൽ നാട്ടിൽ എത്തിക്കാനുള്ള ഫണ്ട് അടക്കം വേഗം അനുവദിച്ചു. ഡൽഹി പോലീസിൻറെ സഹായവും ഓപ്പേറഷൻ തൂഫാന് ലഭിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി

0
ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുൻ...

പ്ലസ് വൺ പ്രവേശനം : അവസാന അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മുന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ്...

കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഒമാൻ

0
മസ്കറ്റ് : സഹോദരരാജ്യങ്ങളായ ബഹ്റൈനും കുവൈത്തിനും നേർക്ക് ഞായറാഴ്ച പുലർച്ചെയുണ്ടായ സൈനിക...

ഇ ഡി ആക്രമണക്കേസ് ; അസാധാരണ നടപടിയുമായി സര്‍ക്കാര്‍

0
തിരുവനന്തപുരം : ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി പ്രോസിക്യൂട്ടർ വാദിച്ച നടപടിയിൽ...