ഓപ്പറേഷന്‍ തൂഫാന്‍ ; പന്തളം പോലീസ് ലഹരി വസ്തുക്കള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പന്തളം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പന്തളം പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പന്തളം ജംഗ്ഷനില്‍ ഇതര സംസ്ഥാനക്കാരനായ യുവാവ് നടത്തുന്ന കടയില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്‌. അന്‍പതിലേറെ ചെറിയ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. ഈ സ്ഥാപനത്തില്‍ ലഹരി വില്‍പ്പനയുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പന്തളത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ അടക്കം പോലീസ് പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്നതായി പന്തളം പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പന്തളത്ത് പരിശോധന കര്‍ശനമാക്കാനാണ് പന്തളം പോലീസിന്റെ  തീരുമാനം. സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പത്തനംതിട്ട ജില്ലയിലും പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. ജില്ലാ പോലീസ് ചീഫ് നേതൃത്വം നല്‍കുന്ന ഈ പരിശോധനകളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ലഹരി വസ്തുക്കള്‍ പിടികൂടുകയും നിരവധി പ്രതികളെ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...