ഓപ്പറേഷൻ തൂഫാൻ – വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും : രാജു അപ്സര

For full experience, Download our mobile application:
Get it on Google Play

പന്തളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അലക്സ് എം ചാക്കോ നഗറില്‍ (ശിവ രഞ്ജിനി ആഡിറ്റോറിയം) നടന്നു. സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരികൾ ഒരു കാരണവശാലും ലഹരി ഉൽപ്പന്നങ്ങള്‍ വിൽക്കുവാനും അത് ഉപയോഗിക്കുവാനും പാടില്ല. അത് വിപണനം ചെയ്യുന്നവരെയും ഉപയോഗിക്കുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും വ്യാപാരികള്‍ തയ്യാറാകണമെന്നും ഇത് സമൂഹത്തോടുള്ള കടമയായി കാണണമെന്നും രാജു അപ്സര പറഞ്ഞു.

പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എ.ജെ ഷാജഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ തോമസുകുട്ടി, സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, സംസ്ഥാന സെക്രട്ടറി സബീൽ രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡണ്ടുമായ ജോർജിൻ ടി ജോയ്  വരണാധികാരിയായിരുന്നു. പുതിയ ഭാരവാഹികളായി എ.ജെ ഷാജഹാന്‍ (പ്രസിഡന്റ്), കെ ഇ മാത്യു (ജനറൽ സെക്രട്ടറി), കൂടൽ ശ്രീകുമാര്‍ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ വൈസ് പ്രസിഡന്റ് എ.നൗഷാദ് റാത്തർ, പ്രസാദ് ആനന്ദഭവൻ, ആർ.അജയകുമാർ, വിനോദ് സെബാസ്റ്റ്യൻ, വി അംബുജാക്ഷൻ, ജില്ലാ സെക്രട്ടറിമാരായ വി എസ് ഷജീർ, കലഞ്ഞൂർ ശ്രീകുമാർ, ജേക്കബ് ജോർജ്, സി.വി മാത്യു, എൻ മോഹനൻ, ഇ ഡി തോമസുകുട്ടി, ജി അനിൽകുമാർ, കൂടല്‍ ശ്രീകുമാർ, അബു നവാസ്, സജി എം മാത്യു, ശശി ഐസക്, സംസ്ഥാന നിർവാഹക സമിതി അംഗം സാൻലി എം അലക്സ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി എസ് നിസാം, ജനറൽ സെക്രട്ടറി ഡിബിൻ ഡി, ട്രഷറർ പ്രവീൺ തുമ്പമൺ, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് പ്രിയ മധു, ജനറൽ സെക്രട്ടറി അശ്വതി പ്രവീൺ, ട്രഷറർ ഡോക്ടർ റംല കബീർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....