​’ബക്കാർഡിയുടെ ഗന്ധമുള്ള മുഖ്യമന്ത്രി’ ;മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ.എ റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെ വിമർശിച്ച് എ എ റഹീം എം പി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണെന്നും എ എ റഹീം കുറ്റപ്പെടുത്തുന്നുണ്ട്. നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എ എ റഹീം സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണ് ഇതെന്ന് റഹീം പോസ്റ്റില്‍ പറയുന്നു. 251 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നിലവില്‍ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് 120 മുതല്‍ 175 ശതമാനം വരെയുള്ള നികുതി ഘടനയിലേക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

സാധാരണ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നല്‍കാന്‍ മടിക്കുന്നവര്‍, മദ്യത്തിന് ഈ ആനുകൂല്യം നല്‍കുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിയര്‍ക്കുമെന്നും മുഖ്യമന്ത്രിക്ക് ബക്കാര്‍ഡിയുടെ ഗന്ധമാണെന്നും റഹീം പരിഹസിക്കുന്നുണ്ട്. ഈ വിഷയത്തില്‍ മുസ്ലീം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു. കൂടാതെ മദ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിച്ച എ കെ ആന്‍റണിയുടെ പ്രതികരണം അറിയാനാണ് തനിക്ക് കൗതുകമെന്നും പറഞ്ഞുകൊണ്ടാണ് റഹീം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...