പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്​ കാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാറിനെ സംശയ നിഴലിലാക്കാനാണ്​ ബി.ജെ.പിയുടെ ശ്രമം. അതിനൊപ്പം ചേരുകയാണ്​ കോണ്‍ഗ്രസ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഐ.എ സെക്രട്ടറിയേറ്റിന്​ ചുറ്റം മാത്രമാണ്​ കറങ്ങുന്നത്​. രാജസ്ഥാനില്‍ സി.ബി.ഐയെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന്​ ആരോപണമുന്നയിച്ച കോണ്‍ഗ്രസ്​ ഇവിടെ അവര്‍ക്കൊപ്പം നില്‍ക്കുകയാണ്​. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ കെ.ടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമര്‍ശനമുണ്ടായിട്ടില്ല. എല്‍.ഡി.എഫിനെ അടിക്കാനുള്ള വടിയല്ല സി.പി.ഐ. ഇതുമായി ബന്ധപ്പെട്ട പുറത്ത്​ വന്ന വാര്‍ത്തകള്‍ സത്യമല്ല. ഇടതുനിലപാടില്‍ നിന്ന്​ വ്യതിചലിക്കുമ്പോള്‍ വിമര്‍ശിക്കുന്നത്​ യുദ്ധ പ്രഖ്യാപനമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്​. തൊഴില്‍ നിയമഭേദഗതി, കാര്‍ഷിക ബില്‍ എന്നിവയിലാണ്​ പ്രതിഷേധം. ഇതിനിടെയാണ്​ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്​ കോണ്‍ഗ്രസ്​ കേരളത്തിലെ ഇടതു സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...