Monday, April 14, 2025 6:13 pm

ഒതുങ്ങി ഓപ്പറേഷന്‍ കുബേര ; തല ഉയർത്തി ബ്ലഡ് മാഫിയ സംഘങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാളത്തിൽ ഒതുങ്ങി ഓപ്പറേഷന്‍ കുബേര, തല ഉയർത്തി ബ്ലഡ് മാഫിയ സംഘങ്ങൾ. ഒരു ഇടവേളയ്ക്ക് ശേഷം നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലും ബ്ലേഡ് മാഫിയ ശക്തമാകുന്നു. കൂടാതെ പണം നല്‍കാത്തതിന്റെ പേരില്‍ കടം വാങ്ങിയവരെ ആക്രമിക്കുന്ന സംഭവങ്ങളും തുടരുകയാണ്. ബ്ലേഡുകാര്‍ക്കെതിരെ പോലീസിൽ  നിരവധി പരാധികളെത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ബ്ലേഡ് മാഫിയയെ ഒതുക്കുവാന്‍ വേണ്ടി ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. ബ്ലേഡ് മാഫിയയുടെ ശല്യം കാരണം ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അത്തരത്തില്‍ ഒരു നടപടി എടുത്തത്. അതേസമയം ഭരണം മാറിയപ്പോള്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു. അതോടെ മാളത്തില്‍ ഒളിച്ച ബ്ലേഡ് മാഫിയാകള്‍ വീണ്ടും പത്തി ഉയര്‍ത്തുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയിൽ തൊഴിലിടങ്ങൾ പൂട്ടിയതും പണം ഇല്ലാത്തതും കാരണം പലരും പണം കടം വാങ്ങിയിരുന്നു. എന്നാൽ പലിശയുടെ നിരക്ക് മറ്റ് കാര്യങ്ങളും പറയാതെയാണ് പണങ്ങൾ സാധാരണക്കാർക്ക് നൽകുന്നത്. ഭൂരിഭാഗവും  തമിഴ്നാട്ടിൽ നിന്നും എത്തുന്നവരാണ് ഇത്തരത്തിൽ ആവശ്യക്കാർക്ക് പണങ്ങൾ നൽകുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഈ ബ്ലഡ് മാഫിയ സംഘം  കേരളത്തിൽ വീടുകൾ വാടകയ്ക്ക് എടുത്ത് താമസിച്ചാണ് സാധാരണക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നത്.

എന്നാൽ പണം തിരിച്ചു കൊടുക്കാൻ സാധിക്കാത്ത അവസരങ്ങളിൽ പലിശയുടെ നിരക്ക് കൂടുകയും ചെയ്യും. തുടർന്ന് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ വലിയ ഒരു കടക്കെണിയിൽ ആവുകയും ചെയ്യുന്നു. പുറത്തു പറയാനുള്ള നാണക്കേടിൽ വസ്തുക്കൾ വരെ ഇവർക്ക് എഴുതി കൊടുക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. കടം രൂക്ഷമാകുന്നതോടെ ആത്മാഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന കുടുംബവും നിരവധിയാണ്. ഇതിനെതിരെ പോലീസിൻറെ ഭാഗത്തുനിന്നും  ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

കിളിമാനൂരിൽ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു നേരെ ആക്രമണം

0
തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു...

കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ – യുവജന കൺവൻഷൻ നടത്തി

0
പത്തനംതിട്ട : കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ - യുവജന...

സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മാത്യു...

0
ഇടുക്കി: സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി...