ഐഫോണ്‍ 16 ഫീച്ചറുമായി ഓപ്പോ

For full experience, Download our mobile application:
Get it on Google Play

ബെയ്‌ജിങ്ങ്‌ : ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയപ്പോള്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണായിരുന്നു വലിയ പ്രത്യേകതയായി എടുത്തുകാണിച്ച സവിശേഷതകളിലൊന്ന്. സമാനമായൊരു ഫീച്ചര്‍ ചൈനീസ് ബ്രാന്‍ഡായ ഒപ്പോ ഇപ്പോള്‍ അവരുടെ പുതിയ മോഡലില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നാല്‍ ചെറിയ വ്യത്യാസങ്ങളില്‍ ഇതിനുണ്ടുതാനും. ഫൈന്‍ഡ് എക്‌സ്8 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ ഒപ്പോ ചൈനയില്‍ ഒക്ടോബര്‍ 24ന് പുറത്തിറക്കും. പ്രത്യേക ക്യാമറ ബട്ടണോടെയാണ് ഫോണുകള്‍ വരിക. ക്യാമറയിലേക്ക് ക്വിക് ആക്സസ് ഈ ക്യാമറ ബട്ടണ്‍ പ്രദാനം ചെയ്യും. എന്നാല്‍ ഈ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ഐഫോണ്‍ 16 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് ആപ്പിള്‍ വാദിക്കുന്നു.

ടച്ച് സ്ക്രീന്‍ ഉപയോഗിക്കാതെ ക്യാമറ ഉപയോഗിക്കാനുള്ള ബട്ടണാണിത്. കൈയുറ ധരിച്ച് കഴിയേണ്ട ശീതകാല സാഹചര്യങ്ങളിലും കൈകള്‍ നനഞ്ഞിരിക്കുന്ന അവസ്ഥയിലും ടച്ച് സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കുക പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഒറ്റ ക്ലിക്കില്‍ ഫോട്ടോകള്‍ പകര്‍ത്താം. മറ്റെന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഒരു ഫോട്ടോ പെട്ടെന്ന് എടുക്കേണ്ടിവന്നാല്‍ ഈ ബട്ടണ്‍ അമര്‍ത്തി വളരെ എളുപ്പത്തില്‍ ചിത്രം പകര്‍ത്താമെന്നും ഒപ്പോ പറയുന്നു. ഐഫോണ്‍ 16 സിരീസില്‍ നിന്ന് വ്യത്യസ്തമായി ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഐഫോണ്‍ 16ലെ ക്യാമറ ബട്ടണ്‍ മള്‍ട്ടി ടാസ്‌കിംഗ് കേന്ദ്രീകൃതമായിരുന്നു. ശബ്ദം ക്രമീകരിക്കാനുള്ള വോളിയം ബട്ടണിന് സമാനമായ ബട്ടണാണ് ഫൈന്‍ഡ് എക്‌സ്8 സിരീസില്‍ ഒപ്പോ ഉള്‍പ്പെടുത്തുന്നത്.
ഒപ്പോ ഫൈന്‍ഡ് എക്‌സ്8, 1.5കെ റെസലൂഷനിലുള്ള 6.5 ഇഞ്ച് ബിഒഇ ഡിസ്‌പ്ലെയിലാണ് വരാന്‍ സാധ്യത. ഐഫോണ്‍ 16ലെ പോലെ നേര്‍ത്ത ബെസ്സെല്‍സാകും സ്ക്രീനിന് ചുറ്റുമുണ്ടാവുക. സോണി എല്‍വൈറ്റി-600 സെന്‍സറുള്ള 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയോടെയാവും ഫോണ്‍ വരിക. മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്‌സെറ്റും വരുന്ന ഫോണിന് 15 ജിബി റാമും 1ടിബി സ്റ്റോറേജും വരേയുള്ള ഓപ്ഷനുകള്‍ കാണും. 80 വാട്ട്‌സ് സൂപ്പര്‍വോക് ടൈപ്പ്-സി ചാര്‍ജറോടെ വരുന്ന 5,700 എംഎഎച്ച് ബാറ്ററിയുമാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ്8നുണ്ടാവുക എന്നുമാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...