പിണറായി വിജയന്‍ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് മിഷന്‍ ക്രമക്കേടില്‍ എം. ശിവശങ്കറെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം. രണ്ട് കാരണങ്ങളാലാണ് മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞിരുന്നു. ധാര്‍മ്മികതയുണ്ടങ്കില്‍ പിണറായി വിജയനും ഇത് പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പേര് പോലും പരാമര്‍ശിക്കുന്നില്ല എന്നും പ്രതിപക്ഷം ചോദിക്കുന്നു. ബിജെപിയുടെ ഏറ്റവും കൂടുതല്‍ സഹായം തേടിയ വ്യക്തിയാണ് പിണറായി. ലാവ്‌ലിന്‍ കേസില്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം പിണറായി വിജയന് കിട്ടി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...