പെൻഷൻ കുടിശ്ശിക നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷം ; മുതലക്കണ്ണീരെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടതു സർക്കാർ തൊഴിലാളികളെ മറന്ന് ബ്രൂവറി കമ്പനികൾക്കും വ്യവസായ നിക്ഷേപ സംഗമങ്ങൾക്കും പിന്നാലെ പോവുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷം. നിയമസഭയിലാണ് ഈ വിമർശനം.ഇവരുടെ കുറ്റപ്പെടുത്തൽ സർക്കാർ ക്ഷേമനിധി ബോർഡുകളിൽ പെൻഷൻ കുടിശ്ശിക തീർക്കാനായി ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു. അതേസമയം, മുഴുവൻ കുടിശ്ശികയും ഒരുമിച്ച് തീർക്കുമെന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷത്തിൻറേത് മുതലക്കണ്ണീർ ആണെന്നും കുറ്റപ്പെടുത്തി. പെൻഷൻ കുടിശ്ശികയെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിലാണ് പ്രതിപക്ഷത്തിൻ്റെ ആക്രമണം. കൊല്ലത്ത് സമ്മേളനം നടത്തിയ പാർട്ടി കശുവണ്ടി ക്ഷേമനിധി ബോർഡിന് 28 കോടി കുടിശ്ശികയുള്ളത് മറന്നുവെന്നും, കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ 500 കോടി കുടിശ്ശിക അടക്കം 33 ബോർഡുകളിൽ 13 എണ്ണത്തിലും പ്രതിസന്ധിയാണെന്നും പ്രതിപക്ഷം വിമർശിച്ചു. എന്നാൽ, ധനമന്ത്രി പറഞ്ഞത് യു ഡി എഫിൻ്റെ കാലത്തെ കുടിശ്ശിക വരെ ഇടതു സർക്കാരാണ് തീർക്കുന്നതെന്നാണ്.

പെൻഷൻ പദ്ധതി കൊണ്ടുവന്നപ്പോൾ യു ഡി എഫ് എതിർത്ത കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മറുപടി നൽകിയത്. പെൻഷൻ കുറയ്ക്കില്ലെന്നും 3 മാസത്തെ കുടിശ്ശിക ഉടൻ തെന്നെ തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...