ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും പാര്‍ട്ടിയും എല്ലാവരും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്. ആര്‍ക്കും പങ്കില്ലെങ്കില്‍ ഇതാരാണ് നടത്തിയതെന്ന് വി ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും ഇതുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ അയ്യപ്പസംഗമത്തിന്റെ പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള പി ആര്‍ വര്‍ക്കിനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമങ്ങള്‍ എന്തിനായിരുന്നുവെന്നും വി ഡി സതീശന്‍ ചോദിച്ചു.

വരവ്-ചെലവ് കണക്കുകളില്‍ വലിയ ക്രമക്കേടെന്ന് പറഞ്ഞത് കോടതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പോലും പാലിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെ നടത്താന്‍ ഇത് ആരുടേയും വീട്ടിലെ കല്യാണമല്ല. സഭയില്‍ ദേവസ്വം മന്ത്രി പറഞ്ഞ കണക്കുകളും ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളിലും വ്യത്യാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...