ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിൽ കേസെടുത്ത് വിധാൻസൗധ പോലീസ്. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. മാണ്ഡ്യയിലെ ജില്ലാ ഹെൽത്ത് ഓഫീസറെ എക്സൈസ് വകുപ്പിലേക്ക് സ്ഥലംമാറി കൊണ്ടുള്ള ഉത്തരവ് എന്ന പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഉത്തരവ് വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. കോൺഗ്രസും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ഉത്തരവ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി എംഎൽഎ സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























