ഗുരുവായൂർ നിയമസഭാ സീറ്റിൽ ലീഗ് സ്ഥാനാർത്ഥി സാധ്യത പട്ടികയായി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഗുരുവായൂർ നിയമസഭാ സീറ്റിൽ ലീഗ് സ്ഥാനാർത്ഥി സാധ്യത പട്ടികയായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിസന്‍റ് സി.എച്ച് റഷീദ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് എന്നിവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്. ഗുരുവായൂ‍‍ർ സീറ്റ് നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സീറ്റ് വെച്ചു മാറേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, ടിഎൻ പ്രതാപൻ എന്നിവർക്ക് ഗുരുവായൂരിൽ മത്സരിക്കണമെന്ന മോഹം ഉണ്ടായിരുന്നു.

ഗുരുവായൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് പ്രതികരിച്ചതോടെയാണ് സീറ്റ് വെച്ചുമാറ്റം വലിയ ചർച്ചയായത്. കെ. മുരളീധരനെ മുൻനിർത്തിയാണ് നീക്കമെന്ന് പറഞ്ഞെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് മുരളീധരൻ തന്നെ വ്യക്തമാക്കിയതോടെ ടി.എൻ. പ്രതാപന്റെ പേരും ഗുരുവായൂരിനായി പ്രചരിച്ചിരുന്നു. കഴിഞ്ഞ നാലുതവണയായി മുസ്ലിം ലീഗിന് ഗുരുവായൂർ മണ്ഡലത്തിൽ പരാജയം നേരിടേണ്ടി വന്നു. 2001-ൽ പി.കെ.കെ. ബാവയ്ക്കുശേഷം ലീഗിന് മണ്ഡലത്തിൽ ജയിക്കാനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...