കോട്ടയം : പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പൻ. ഇക്കാര്യത്തിലെ അതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. യുഡിഎഫ് നേതാക്കൾ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. എൻസികെ എന്ന പാർട്ടിയുടെ പേര് മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനം. പകരം രണ്ട് പുതിയ പേരുകൾ നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല ; മുട്ടിൽ സന്ദർശനത്തിൽ തന്നെ ഉൾപ്പെടുത്തിയില്ല ; മാണി സി കാപ്പൻ
RECENT NEWS
Advertisment