കൂലി വരമ്പത്ത് തന്നെ : പെരിയ കൊലക്കേസ്സിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നിയമനം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎമ്മിന്റെ ശുപാര്‍ശയില്‍ ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കി. മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക ജോലി നല്‍കിയത്.

കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ തീരുമാനിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കണമെന്നത് പാര്‍ട്ടിയുടെ ശുപാര്‍ശയാണെന്നാണ് വിവരം. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയിരിക്കുന്നത്. കേസ് നിലവില്‍ സിബിഐ അന്വേഷിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...