108 അവധിക്കാല ട്രെയിനുകള്‍ ഉള്‍പ്പടെ 660 ട്രെയിനുകള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 660 ട്രെയിനുകളുടെ സര്‍വീസിന്​ കൂടി അനുമതി നല്‍കി റെയില്‍വേ. ഇതില്‍ 108 എണ്ണം അവധിക്കാല സ്​പെഷ്യല്‍ ട്രെയിനുകളാണ്​. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉള്‍പ്പടെ പരിഗണിച്ചാണ്​ റെയില്‍വേ തീരുമാനം.

കോവിഡിന്​ മുമ്പ്  1783 മെയില്‍, എക്​സ്​പ്രസ്​ ട്രെയിനുകളാണ്​ സര്‍വീസ്​ നടത്തിയിരുന്നത്​. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച്‌​ ഇതില്‍ 983 ട്രെയിനുകള്‍ സര്‍വീസ്​ നടത്തുന്നുണ്ട്​. കോവിഡിന്​ മുമ്പുണ്ടായിരുന്ന ട്രെയിനുകളില്‍ 56 ശതമാനവും സര്‍വീസ്​ പുനഃരാരംഭിച്ചിട്ടുണ്ടെന്ന്​ റെയില്‍വേ അറിയിച്ചു.

ജൂണ്‍ ഒന്നിന്​ 800 മെയില്‍, എക്​സ്​പ്രസ്​ ട്രെയിനുകളാണ് രാജ്യത്ത്​ സര്‍വീസ്​ നടത്തിയിരുന്നത്.  ഇതിനൊപ്പം 660 ട്രെയിനുകള്‍ക്ക്​ കൂടി സര്‍വീസ്​ നടത്താനുള്ള അനുമതിയാണ്​ നല്‍കുന്നതെന്ന്​ ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതില്‍ 552 മെയില്‍, എക്​സ്​പ്രസ്​ ട്രെയിനുകളും 108 അവധിക്കാല സ്​പെഷ്യല്‍ ​തീവണ്ടികളും ഉള്‍പ്പെടും. വിവിധ സോണുകള്‍ക്ക്​ കോവിഡ്​ സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച്‌​ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ്​ തുടങ്ങാമെന്നും റെയില്‍വേ വ്യക്​തമാക്കിയിട്ടുണ്ട്​.​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...