പിണറായി വിജയന്റെ ഡ്രൈവറെ കഴുത്തിന് പിടിച്ചു തള്ളി, ശാരീരികമായും മാനസികമായും പോലീസ് ഉപദ്രവിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി . എകെജി സെന്ററിലെ ജീവനക്കാരനും പിണറായി വിജയന്റെ ഡ്രൈവറുമായ അനൂപ് പി.കെ.യാണ് തനിക്ക് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേറ്റതായി ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത് . മേയ് 30ന് വൈകീട്ട് നാല് മണിയോടെ പിണറായി വിജയനെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത് . സ്റ്റേഷനിൽ നിന്ന് വാഹനം തിരികെ കൊണ്ടുപോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും തുടർന്ന് ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് അനൂപിന്റെ ആരോപണം . വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥർ തടസവാദങ്ങളുമായി എത്തിയെന്നും വണ്ടി എടുത്തുമാറ്റെടാ എന്ന് ആക്രോശിച്ചുകൊണ്ട് തന്നെ മ‌ർദ്ദിച്ചെന്നുമാണ് അനൂപ് പറയുന്നത്.

കഴുത്തിന് പിടിച്ചു തള്ളിയതായും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു . റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ ഉദ്യോഗസ്ഥരാണ് തന്നെ മർദ്ദിച്ചതെന്നും അനൂപ് പരാതിയിൽ ആരോപിക്കുന്നു . സംഭവത്തെക്കുറിച്ച് പോലീസ് ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. പരാതി ലഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ അന്വേഷണം നടത്തുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായി പരാതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...