സോണിയാ ഗാന്ധി- പോറ്റി കൂടിക്കാഴ്ച ഉയര്‍ത്തിക്കാട്ടിയ മന്ത്രിമാര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സോണിയാ ഗാന്ധി- പോറ്റി കൂടിക്കാഴ്ച ഉയര്‍ത്തിക്കാട്ടിയ മന്ത്രിമാര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരാള്‍ കേസില്‍ പ്രതിയായാല്‍ ജീവിതകാലത്ത് അയാള്‍ക്കൊപ്പം ഫോട്ടോയെടുത്തവരെല്ലാം പ്രതിയാകുമെന്ന് പറയുന്നത് മണ്ടത്തരമെന്ന് വി ഡി സതീശന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയും പോറ്റിക്കൊപ്പം ഫോട്ടോയെടുത്തില്ലേ എന്നും മുഖ്യമന്ത്രി കേസില്‍ പ്രതിയെന്ന് തങ്ങള്‍ ആരോപിച്ചോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

സഭയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, എം ബി രാജേഷ് മുതലായവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. സോണിയ ഗാന്ധിയെക്കാണുമ്പോള്‍ പോറ്റി ഏതെങ്കിലും കേസില്‍ പ്രതിയായിരുന്നോ എന്നും സോണിയാ ഗാന്ധിയെ കാണാന്‍ എത്രയോ പേര്‍ വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേവലം ഫോട്ടോയെടുത്തതിന്റെ പേരിലല്ല. കൊള്ളയിലെ പങ്ക് സംശയിക്കുന്നതിനാലാണ്. സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്ന് പറയുന്ന മന്ത്രിമാര്‍ സംസാരിക്കുന്നത് സമനില തെറ്റിയവരെപ്പോലെയാണ്. എല്ലാവരും അറിയുന്ന സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ കേസില്‍ പിടിയിലാകുമ്പോഴും സോണിയാ ഗാന്ധിയെക്കുറിച്ചാണ് മന്ത്രിമാര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...