മണിപ്പൂരിൽ വീണ്ടും സംഘർഷം ; കുക്കി വിഭാ​ഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ യുവാവിനെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: മണിപ്പൂരിൽ മെയ്തെയ് വിഭാഗത്തിലെ യുവാവിനെ വെടിവെച്ചു കൊന്നു. കാക്ചിംഗ് സ്വദേശിയായ ഋഷികാന്ത സിങ് ആണ് മരിച്ചത്. ചുരാചന്ദ് പുരിലാണ് സംഭവം. കുക്കി വിഭാഗത്തിലുള്ളവർ തട്ടിക്കൊണ്ടു പോയി കൊല ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെയാണ് യുവാവിനെയും ഭാര്യയെയും സംഘം തട്ടിക്കൊണ്ടുപോയത്. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്. ഒരു ശാന്തതയ്ക്ക് ശേഷം വീണ്ടും മണിപ്പൂരിൽ സം​ഘർഷ സാധ്യത ഉടലെടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെയ്തെയ് വിഭാഗത്തിലെ യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തത്. ഋഷികാന്ത സിങ്ങിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. ഈ മാസം 19നാണ് നേപ്പാളിൽ നിന്ന് ഋഷികാന്ത മണിപ്പൂരിലെത്തുന്നത്.

ഭാര്യയെ കാണാൻ വേണ്ടി സ്ഥലത്ത് എത്തിയപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കുടുംബാം​ഗങ്ങൾ പറയുന്നതിനനുസരിച്ച് ഭാര്യയെ കാണുന്നതിനും അവരോടൊപ്പം കുറച്ചുദിവസം താമസിക്കുന്നതിനുമായി ഋഷികാന്ത കുക്കി വിഭാ​ഗത്തിലെ നേതാക്കളിൽ നിന്നും അനുവാദം വാങ്ങിയിരുന്നതായാണ്. എന്നാൽ, ഇന്നലെ വൈകിട്ടോടു കൂടി വാഹനത്തിൽ ആയുധങ്ങളുമായെത്തിയ ഒരു സംഘം ഋഷികാന്തയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് സംഘം യുവതിയെ വിട്ടയച്ചു. പക്ഷേ, ഋഷികാന്തയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....