രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുന്നതെന്നും സതീശൻ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയും അമിത് ഷായും പറഞ്ഞാൽ പിണറായി വിജയൻ ഏത് കടലാസിലും ഒപ്പിടും. 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി, മോദിയുടെയും ഷായുടെയും മുന്നിൽ നിൽക്കുന്നതെന്നും സതീശൻ പരിഹസിച്ചു.

അതേസമയം കേരളത്തിൽ ബി ജെ പിയുമായി സി പി എമ്മിന് തെരഞ്ഞെടുപ്പ് ഡീൽ ഉണ്ടെന്ന ആരോപണത്തിലാണ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ഇന്ന് മുഖ്യമന്ത്രി രംഗത്തെത്തിയത്. രാഹുൽ ഒരു അഖിലേന്ത്യ നേതാവ് ആണെങ്കിലും ഒരു പ്രാദേശിക നേതാവിന്‍റെ ധാരണ പോലും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഒരു ആരോപണവും നേരെ ചൊവ്വെ മനസ്സിലാക്കില്ല. എത്ര മാത്രം അധഃപതനമാണ് അദ്ദേഹത്തിന് ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....