പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് കേന്ദ്രസർക്കാർ നിലപാട്, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ഇന്ത്യക്കാരുടെ സാഹചര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി.

സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാടെടുത്തുവെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. സംഘർഷം നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കടക്കം സുരക്ഷ നിർദേശം നൽകി. ഒരു കോടി ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിലുണ്ട്. എണ്ണ വിതരണത്തിലേതടക്കം തടസങ്ങൾ നിലവിലുണ്ട്. ക്രൂഡ് ഓയിൽ പ്രതിസന്ധിയിൽ ജാഗ്രത നൽകി. 2 ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...