കേരളീയം ധൂര്‍ത്തെന്ന് പ്രതിപക്ഷം : മറുപടിയുമായി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ കേരളീയത്തിന് 27.12 കോടി രൂപ അനുവദിച്ചത് ധൂര്‍ത്താണെന്ന വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ എന്ത് പരിപാടി നടത്തിയാലും അത് ധൂര്‍ത്താണെന്ന് പറയുന്നവരുണ്ട്. വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. വിഴിഞ്ഞം അടക്കമുള്ളവ ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്തരം ഒരു മാമാങ്കം ആളുകളെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ കുറ്റപ്പെടുത്തിയിരുന്നു.

ടൂറിസം വികസനത്തിനെന്ന പേരില്‍ കേരളപ്പിറവിയോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പരിപാടിക്ക് അടിസ്ഥാനസൗകര്യ വികസനത്തിനെന്ന പേരില്‍ കിഫ്ബിയില്‍നിന്ന് വരെ പണമെടുത്താണ് ചെലവഴിക്കുന്നത്. സ്പോണ്‍സര്‍മാരില്‍നിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദര്‍ശനത്തിനാണ് അധികം തുക വകയിരുത്തിയത്- 9.39 കോടി. ദീപാലങ്കാരത്തിന് 2.97 കോടി. പബ്ലിസിറ്റിക്ക് 3.98 കോടി. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3.14 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും...

ലഗേജ് കൈമാറുന്നതിനിടെ 35,000 രൂപ വിലയുള്ള മദ്യക്കുപ്പി തകർന്നു; ഇൻഡിഗോ എയർലൈൻസിന് പിഴ

0
ചെന്നൈ: യാത്രക്കാരന്റെ ബാഗിലെ പ്രീമിയം മദ്യക്കുപ്പി പൊട്ടിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പനി...

പെരുമഴയത്ത് റോഡ് പണി ; സിമെൻ്റ് ഒലിച്ചുപോയി

0
തൊടുപുഴ : പെരുമഴയത്ത് റോഡ് പണി,സിമെൻ്റ് ഒലിച്ചുപോയി. തൊടുപുഴ മൂവാറ്റുപുഴ...

കാസർകോട് കടലാക്രമണം രൂക്ഷം ; ബേക്കൽ ബീച്ച് മതിൽ തകർന്നു

0
കാസർകോട് : കാസർകോട് ജില്ലയിലെ വിവിധ തീരദേശങ്ങളിൽ ​കടലാക്രമണം രൂക്ഷമാണ്....