അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചു ; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംയോജിത ചരക്കുസേവന നികുതി (ഐജിഎസ്‌ടി) ഇനത്തിൽ സർക്കാരിനു ലഭിക്കേണ്ട നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. വിഷയം പലതവണ ചർച്ച ചെയ്തതാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ ചൂണ്ടിക്കാട്ടി. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സബ്മിഷനായി വിഷയം ഉന്നയിക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.

ബജറ്റിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഐജിഎസ്‌ടി സംബന്ധിച്ച എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ട് സഭയിൽ വെച്ചിട്ടില്ല. നാനൂറോളം ചോദ്യങ്ങൾക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉത്തരം പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഇതുപോലൊരു വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാട് അത്ഭുതപ്പെടുത്തുന്നു. എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്. ചർച്ച നടന്നാൽ ഉചിതമായ നിർദേശങ്ങൾ ഉയർന്നുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ഇല്ലാത്ത റിപ്പോർട്ടിന്‍റെ പേരിലാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. നികുതി പിരിവിൽ വളരെ മെച്ചമുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...