‘യുപിയിൽ പ്രതിപക്ഷ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കി ; വോട്ടണ്ണലിൽ പങ്കെടുക്കുന്നത് തടയാൻ നീക്കം’ – അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൌ: ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയെയും ഇലക്ഷൻ കമ്മീഷനെയും പോലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്‍റെ പോസ്റ്റ്. മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്.

എല്ലാ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, സർക്കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഓഫീസർമാരെ മാറ്റി സമാധാനപരമായ അന്തരീക്ഷത്തിൽ വോട്ടെണ്ണൽ പൂർത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം മഹാത്മാഗാന്ധിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനവും നടത്തുകയുണ്ടായി. അതേസമയം വോട്ടെണ്ണൽ നടക്കാനിരിക്കെ അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും കർശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...